തിരുവനന്തപുരം: സ്വന്തം പ്രവര്‍ത്തകനെ തന്നെ കുത്തി പേരുദോഷമുണ്ടാക്കിയ ഭാരവാഹികള്‍ക്ക് പകരം യൂണിവേവ്‌സിറ്റി കോളേജില്‍ കൂടുതല്‍ പെണ്‍കുട്ടികലെ ഉള്‍പ്പെടുത്തി എസ്.എഫ്.ഐ പുതിയ യൂണിറ്റ് തുടങ്ങും. ക്ലാസ് തുടങ്ങിയാല്‍ ഉടന്‍ പുതിയ യൂണിറ്റ് തുടങ്ങാനാണ് നീക്കം. ഇതിനുള്ള ശ്രമവും സംഘടന ആരംഭിച്ചു. പിരിച്ചു വിട്ട യൂണിറ്റ് കമ്മിറ്റിയില്‍ പെണ്‍കുട്ടികള്‍ കുറവായിരുന്നു.
അഖിലിനെ കുത്തിയതിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം പ്രതിഷേദിച്ചതാണ്എസ്എഫ്‌ഐയെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയത്. ഇത് കണക്കിലെടുത്താണ് കൂടുതല്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി യൂണിറ്റ് കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കം. പെണ്‍കുട്ടികള്‍ക്കിടയില്‍ വീണ്ടും സംഘടനയെ സജീവമാക്കുകയാണ് ലക്ഷ്യം. എസ്എഫ്‌ഐ അംഗത്വത്തിന്റഎ മറവില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്താനും തീരുമാനിച്ചു.
നാട്ടില്‍ പലപാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍ കോളേജില്‍ എത്തിയാല്‍ എസ്എഫ്‌ഐയുടെ അംഗത്വം എടുക്കും. ഇവരാണ് സംഘടനയ്ക്ക് പേരുദോഷമുണ്ടാക്കുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. അവരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ പറയുന്നു. കുട്ടികളുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും പുതിയ യൂണിറ്റ് രൂപവത്കരിക്കുകയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു.
Post Your Comments