ന്യൂഡല്‍ഹി : അബോര്ഷന് നിയമവിധേയമാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. മൂന്ന് സ്ത്രീകളാണ് ഇത് സംബന്ധിച്ച ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനോട് രാജ്യത്തെ പരമോന്നത കോടതി നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടുണ്ട്.
സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കുന്നതിനും, പ്രത്യുല്‍പ്പാദനത്തെ കുറിച്ച് തീരുമാനം എടുക്കുന്നതിനുമുള്ള സ്ത്രീകളുടെ അവകാശത്തെയും മറ്റ് വിഷയങ്ങളെയും ഉയര്‍ത്തിക്കാട്ടിയാണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ച സ്ത്രീകള്‍ പറയുന്നു.
ഗര്‍ഭം ധരിക്കണോ വേണ്ടേയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് മൗലികമായ അവകാശമുണ്ടെന്നാണ് ഹര്‍ജി നല്കിയ സ്ത്രീകള്‍ വാദിക്കുന്നത്. ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും വ്യക്തിയുടെ നിശ്ചയദാര്‍ഢ്യത്തെയും ബാധിക്കുന്ന പ്രശ്നമാണെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Post Your Comments