തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജിലെ സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥിയ കുത്തി പരിക്കേള്‍പ്പിച്ച കേസിലെ പ്രതികളെ സസ്പെന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതികള്‍ക്ക് ഉള്‍പ്പെടെ ആറു പേര്‍ക്കാണ് സസ്പെന്ഷന്. ആറ് വിദ്യാര്‍ത്ഥികളേയും അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതായി കേരള യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അതേസമയം കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുവാനുള്ള പേപ്പര്‍ കണ്ടെടുത്ത സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രോ വിസിക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും നിര്‍ദ്ദേശം നല്കി.
Post Your Comments