ലോഡ്സ്: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടം. 25 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 19 റൺസുമായി ജിമ്മി നീഷമാണ് പുറത്തായത്. ലിയാം പ്ലങ്കറ്റിന്റെ പന്തിൽ ജോ റൂട്ട് ക്യാച്ചെടുക്കുകയായിരുന്നു. ത്സരം 39ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍174 റണ്‍സ് എന്ന നിലയിലാണ് കിവീസ്. മാര്‍ട്ടിന്‍ ഗുപ്ടില്‍ (19), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (30) , ഹെന്റിനിക്കോള്സ്(55), റോസ് ടെയ്ലര്‍(15) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. കനത്ത പ്രതിരോധത്തിലാണ് കിവികളുടെ ബാറ്റിങ്. ബൗണ്ടറികള്‍ക്ക് പകരം സിംഗിളും ഡബിളുമെടുത്താണ് താരങ്ങള്‍ പൊരുതുന്നത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ഇരു ടീമുകളും സെമി ഫൈനലില്‍ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് കലാശപ്പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
Post Your Comments