തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തില്‍ പുതിയെ വെളിപ്പെടുത്തലുമായി പരിക്കേറ്റ അഖിലിന്റെ അച്ഛന്‍. അഖിലിനെ കുത്തിയതെന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്ത് ആണെന്ന് അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം അഖില്‍ പറഞ്ഞതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കുത്താനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഖിലിനെ പിടിച്ചു നിര്‍ത്തി. തന്നെ ആക്രമിക്കാനായി മന:പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കിയതാണെന്നും അഖില്‍ പറഞ്ഞു. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
അക്രമികളെ പിടികൂടാന്‍ കഴിയുമെന്നാണ് വിശ്വാസം. വിഷയത്തില്‍ സിപിഎം പൂര്‍ണ പിന്തുണ അറിയിച്ചെന്നും ചന്ദ്രന്‍ പറഞ്ഞു.
Post Your Comments