തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം കോളേജിന് പുറത്തേയ്ക്കും. ആക്രമണത്തില്‍ കോളേജിന് പുറത്തു നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണിത്. പേയാട് സ്വദേശി നന്ദകിഷേറിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു.
തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖില്‍ അച്ഛന്‍ ചന്ദ്രനോട് പറഞ്ഞിരുന്നു. തന്നെ കുത്തുവാന്‍ വേണ്ടി മന:പൂര്‍വം സംഘര്‍ഷം ഉണ്ടാക്കിയതാണെന്നും, കുത്തുവാനായി എസ്എഫ്‌ഐ നേതാക്കള്‍ തന്നെ പിടിച്ചു കൊടുത്തുവെന്നും അഖില്‍ പറഞ്ഞതായി അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞിരുന്നു. കൂടാതെ ആക്രമണത്തില്‍ കോളേജിനു പുറത്തുള്ളവരും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments