മെഹന്ദി അണിഞ്ഞ ഓസ്‌ട്രേലിയന്‍ യുവതിയുടെ കൈ പൊള്ളി അടര്‍ന്നു. ബ്രൂക്ക് ക്രാന്‍ഫോര്‍ഡ് എന്ന യുവതിയ്ക്കാണ് അപകടം പറ്റിയത്. ഈജിപ്ഷ്യന്‍ വിനോദയാത്രയ്ക്കിടയില്‍ കൗതുകത്തിന് മെഹന്ദി അണിയുകയായിരുന്നു ബ്രൂക്ക്. മെഹിന്ദിയിട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും ബ്രൂക്കിന് അസ്വസ്ഥത തുടങ്ങിയിരുന്നു. കൈകള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുകയാണ് ആദ്യമുണ്ടായത്. 48 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ബ്രൂക്കിന്റെ കൈയുടെ അവസ്ഥ മോശമായി. മെഹന്ദിയിട്ട ഭാഗത്ത് വലിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു, അത്രയും ഭാഗത്തെ തൊലി പൊള്ളി അടര്‍ന്നു. പിന്നീട് അതില്‍ നിന്നും ചലം ഒഴുകി തുടങ്ങി.
നേഴ്‌സായി ബ്രൂക്ക് പൊള്ളലിനുള്ള മരുന്ന് കൈയില്‍ പുരട്ടി. എന്നാല്‍ വിരലുകളുടെ ചലനശേഷി നഷ്ടമായതോടെ സംഭവം ഗൗരവമാണെന്ന് ബ്രൂക്കിന് മനസിലായി. ഉടന്‍ ആശുപത്രിയിലെത്തി. മെഹന്ദിയില്‍ ഉപയോഗിച്ച രാസവസ്തു ആണ് ബ്രൂക്കിന്റെ കൈയുടെ അവസ്ഥ മോശമാക്കിയത്. മെഹന്ദിയില്‍ അടങ്ങിയിരുന്ന ബാക്ടീരിയ ഞരമ്പുകളെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് വിരലുകളുടെ ചലനശേഷി നഷ്ടമായത്. രണ്ടാഴ്ചയോളം ബ്രൂക്കിന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. വീട്ടിലെത്തിയിട്ടും രണ്ടാഴ്ച കഴിഞ്ഞാണ് ബ്രൂക്കിന് കൈ അനക്കാനായത്.
Post Your Comments