ന്യൂഡല്‍ഹി: അതീവസുരക്ഷാ മേഖലയായ ഇന്ത്യാഗേറ്റിന് സമീപം യുവാവിന്റെ കാറുമായുള്ള പ്രകടനം കണ്ട് പോലീസുകാർ നെട്ടോട്ടമോടി.രാജ്യതലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയായ വിജയ് ചൗക്കില്‍ നിസാന്‍-ജിടിആറിലാണ് യുവാവ് പ്രകടനം നടത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഇന്ത്യാഗേറ്റിനു സമീപം യുവാവ് കാറുമായി എത്തിയത്.രണ്ടു കോടി വിലമതിക്കുന്ന കാറില്‍ പാറിപ്പറന്ന യുവാവ് പോലീസ് നോക്കിനിൽക്കെ സ്ഥലം വിടുകയും ചെയ്തു.രാഷ്ട്രപതി ഭവന് ഉള്‍പ്പെടെയുള്ള അതിസുരക്ഷാ മേഖലകളിലാണ് യുവാവ് കാറുമായി പ്രകടനം നടത്തിയത്.
ഒരു ദിവസത്തെ തെരച്ചിലിനുശേഷമാണ് പോലീസിന് കാറിന്റെ ഉടമയെ കണ്ടെത്താനായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പോലീസ് കാറിന്റെ നന്പര് തിരിച്ചറിഞ്ഞത്. ഹരിയാന ധനമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അഭിമന്യുവിന്റെ അനന്തരവന് സര്‍വേഷ് സിന്ധുവാണ് കാറില്‍ അഭ്യാസം നടത്തിയത്. ഗുഡ്ഗാവുമായി അതിര്‍ത്തി പങ്കിടുന്ന കാപസേഡയിലെ ഫാംഹൗസില്‍നിന്ന് ഈ കാര്‍ കണ്ടെത്തി. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്റെ ഏറ്റവും പ്രസിദ്ധമായ സ്പോര്‍ട്സ് കാറാണ് നിസാന്‍-ജിടിആര്‍.
Post Your Comments