അമൃത്സര്‍: നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഏറെനാള്‍ നീണ്ട ഭിന്നതയ്‌ക്കൊടുവിലാണ് രാജി. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം എഴിതിയ കത്തിന്റെ പകര്‍പ്പ് സിദ്ദു ട്വിറ്ററില്‍ പങ്കുവച്ചു. പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും താന്‍ രാജി വയ്ക്കുന്നു എന്ന ഒരു വരി മാത്രമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ 10-നാണ് കത്ത് അയച്ചിരിക്കുന്നത്.
My letter to the Congress President Shri. Rahul Gandhi Ji, submitted on 10 June 2019. pic.twitter.com/WS3yYwmnPl
— Navjot Singh Sidhu (@sherryontopp) July 14, 2019
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം നവജ്യോത് സിംഗ് സിദ്ദുവിന്റെ മേലില്‍ ആരോപിക്കുന്ന ഒരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയിരുന്നു. സിദ്ദുവിനെ ഊര്‍ജ്ജ വകുപ്പിന്റെ ചുമതല നല്‍കാനായിരുന്നു അമരീന്ദര്‍ സിംഗിന്റെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പില്‍ സിദ്ദുവിന്റെ പ്രകടനം മോശമായിരുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിതെന്നും അദ്ദേഹം പര്തികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന. നേരത്തേ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്കു വന്ന ആളാണ് സിദ്ദു.
Post Your Comments