മേവാഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയിൽ. ഹരിയാനയിലെ മേവാഡ് ജില്ലയിൽ ഇമ്രാന്‍, മൂലി, റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ജൂലൈ ഏഴിനാണ് സംഭവം. രാവിലെ പുറത്തുപോയ പെണ്‍കുട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വീട്ടില്‍ എത്താതെ വന്നതോടെ മാതാപിതാക്കള്‍ നൂഹ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. എന്നാല്‍ രാത്രി വൈകി വീട്ടില്‍ എത്തിയ പെണ്‍കുട്ടി നാല് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് പിന്നീട് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് പുതിയ കേസ് എടുത്തു.
കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി, നാസയെ കാണാനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടുപോയ നാസ തന്റെ മറ്റ് സുഹൃത്തക്കളെ വിളിച്ചുവരുത്തി നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടിനകത്ത് വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Post Your Comments