തിരുവനന്തപുരം : സംസ്ഥാനത്തെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ പാര്‍ട്ടി തഴയുന്നുവെന്ന് സൂചന നല്‍കി ഐഐടി മദ്രാസിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ വിജു ചെറുകുന്ന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജു ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. വിയന്നയിലെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം നേടിയ ശൈലജ ടീച്ചര്‍ക്ക് അര്‍ഹിക്കുന്ന പ്രശംസ ലഭിക്കുന്നില്ലെന്ന് വിജു തന്റെ പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധമായി പോകുമോ എന്ന പേടികൊണ്ട് സിപിഎം അനുകൂലികളും അണികളും വാര്‍ത്ത ഷെയര്‍ ചെയ്യാന്‍ പോലും മടികാട്ടുകയാണെന്നും അത് ആത്മവഞ്ചനാപരമാണെന്നും വിജു വിമര്‍ശിക്കുന്നു.
Read Also : മഹിമ നമ്പ്യാരെ താലിചാർത്തി ഗോവിന്ദ് പദ്മ സൂര്യ: വൈറൽ വീഡിയയുടെ സത്യം ഇതാണ്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…..
‘ആത്മവഞ്ചനയുടെ മലയാളി മൗനം
……………………..
‘കെ.കെ.ശൈലജ എം.എല്‍.എ ഇപ്പോള്‍ ആരോഗ്യമന്ത്രിയായിരുന്നുവെങ്കില്‍ ഫേസ്ബുക്ക് ഷെയറുകളായും വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളായും നിറയുകയും സി.പി.എം പി.ആര്‍-ജേണലിസ്റ്റുകള്‍ സ്തുതിഗീതങ്ങള്‍ പാടുകയും ചെയ്യേണ്ട വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍, ഈ വാര്‍ത്ത ഷെയര്‍ ചെയ്താല്‍ പാര്‍ട്ടി വിരുദ്ധമായിപ്പോകുമോ എന്നുപേടിച്ച് അങ്ങനെ ചെയ്യാന്‍ മടിക്കുന്ന ആളുകളായി സി.പി.എം അണികളും അനുഭാവികളും മാറിയിരിക്കുന്നു’.
‘നമുക്ക് ശരിയാണെന്ന് തോന്നുന്ന ഒരുകാര്യം ചെയ്യാന്‍ പറ്റാത്ത, അവനവനോട് തന്നെ സത്യസന്ധനാകാന്‍ പറ്റാത്ത വിഭാഗമായി സി.പി.എം കേന്ദ്രിത മലയാളികള്‍ മാറിയിരിക്കുന്നുവെന്നത് ദയനീയമാണ്. ഒരാള്‍ പദവികളില്‍ നിന്ന് ഇല്ലാതാവുന്നതോടെ അവര്‍ക്ക് എക്സിസ്റ്റന്‍സ് തന്നെ ഇല്ലാതാവുന്നു എന്ന തരത്തിലുള്ള മനോഭാവം വളരെ അപകടകരവുമാണ്’.
‘ഇത് കെ.കെ.ശൈലജയുടെ കാര്യത്തില്‍ മാത്രമല്ല, അവനവനെ സംബന്ധിക്കുന്ന കാര്യത്തില്‍ പോലും തെറ്റുണ്ടെന്ന് കണ്ടാല്‍, അത് പാര്‍ട്ടിയെ ബാധിക്കുമോ എന്ന് പേടിച്ച് മിണ്ടാതിരിക്കുന്ന ബുദ്ധിജീവികളും വിദ്യാസമ്പന്നരും ഉള്ള നാടാണിത്. സമകാലിക മലയാളിയുടെ രാഷ്ട്രീയത്തെയും മനോഭാവത്തെയും മനസിലാക്കാന്‍ ഈ ആത്മവഞ്ചനയുടെ സ്വഭാവം കൂടി മനസിലാക്കണം. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ വാഷിങ്ഷണ്‍ പോസ്റ്റിലെത്തിക്കുന്നതും ആസ്ട്രേലിയന്‍ സ്റ്റോക് എക്സേഞ്ചിലെത്തിക്കുന്നതും ഭവാന്‍, പത്രത്തിലെ ഒറ്റക്കോളത്തിലൊതുക്കുന്നതും ഭവാന്‍’.’
ഒന്നാം പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ ടീച്ചര്‍ തന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ് ജനങ്ങളുടെ പ്രിയതാരമായി മാറിയത്. രണ്ടാം മന്ത്രി സഭയിലും അവര്‍ തന്നെ ആരോഗ്യമന്ത്രിയായി വരണമെന്നായിരുന്നു ജനങ്ങളുടേയും അണികളുടേയും ആഗ്രഹം. എന്നാല്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അവരെ ഒതുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇപ്പോള്‍ അത് ശരിവെയ്ക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നതും.
Post Your Comments