COVID 19Latest NewsKeralaNews

അതിതീവ്ര വൈറസ് സംസ്ഥാനത്ത് 9 പേർക്ക് ബാധിച്ചു

തിരുവനന്തപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ അതിതീവ്ര കൊറോണ വൈറസ് സംസ്ഥാനത്ത് ഒൻപത് പേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിക്കുകയുണ്ടായി. യുകെയിൽ നിന്ന് കേരളത്തിലെത്തിയവരാണ് ഇവർ. ഇവർ എല്ലാവരും ചികിത്സയിലാണ് കഴിയുന്നത്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വാക്സീനേഷൻ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറയുകയുണ്ടായി. കാര്യമായ പാർശ്വഫലങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 133 സെന്ററുകൾ കേരളത്തിലുണ്ട്. വാക്സീനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button