ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചു. വാഗാ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകിട്ട് അവസാനിക്കും. ഇരു രാജ്യങ്ങളിലും ഇടനാഴിയുടെ തറക്കല്ലിടല്‍ പൂര്‍ത്തിയായിരുന്നെങ്കിലും നിര്‍മാണ രീതിയിലും മറ്റു സാങ്കേതിക വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര സാഹിബിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്.
Post Your Comments