Latest NewsIndiaInternational

‘സിദ്ധുവിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നു’ ഇമ്രാൻ ഖാൻ -പാക് മന്ത്രി സംഭാഷണം പുറത്ത്

അവര്‍ അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കില്‍, അദ്ദേഹം ( നവ്‌ജോത് സിങ് സിദ്ധു )​ ഒരു ഹീറോയായേനെ എന്ന് ഫിര്‍ദോസ് പറയുന്നത്.

ന്യൂഡല്‍ഹി:കര്‍ത്താപ്പൂര്‍ ഇടനാഴിയുമായി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിര്‍ദോസ് ആഷിക് അവാനും തമ്മിലുള്ള സംഭാഷണമാണ് വൈറലാകുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിദ്ധുവിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നുവെന്നാണ് ഫിര്‍ദോസ് പറയുന്നത്.

എവിടെയാണ് സിദ്ധു എന്ന് ഇമ്രാന്‍ ചോദിക്കുമ്പോള്‍ അദ്ദേഹം വന്നില്ലെങ്കില്‍ അത് മോദി സര്‍ക്കാരിനെ ബാധിക്കുമെന്ന് ഫിര്‍ദോസ് പറയുന്നു. മന്‍മോഹന്‍ സിങ് വന്നോ എന്ന് പാക് പ്രധാനമന്ത്രി ചോദിച്ചതിന് ശേഷമാണ് അവര്‍ അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കില്‍, അദ്ദേഹം ( നവ്‌ജോത് സിങ് സിദ്ധു )​ ഒരു ഹീറോയായേനെ എന്ന് ഫിര്‍ദോസ് പറയുന്നത്.

വീ‌ഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.നേരത്തെ കര്‍ത്താപ്പൂര്‍ ഇടനാഴിയുമായി ഉദ്ഘാടനത്തിന് എത്തിയ മന്‍മോഹന്‍ സിങിനെ പ്രശംസിച്ച്‌ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button