ബെംഗളൂരു: കർണ്ണാടകയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വിമത എംഎല്‍എ എംടിബി നാഗരാജ് തിരികെ മുംബൈയിലേക്ക് പോയി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് യദ്യൂരപ്പയുടെ പിഎ സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈയിലേക്ക് വിമാനം കയറിയത്. ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകയ്ക്ക് ഒപ്പമാണ് എംടിബി നാഗരാജ് വിമാനത്താവളത്തിലെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയ്ക്ക് എംടിബിയുടെ വീട്ടിലെത്തിയ ഡി കെ ശിവകുമാര്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് സിദ്ധരാമയ്യയെ കാണാന്‍ തയ്യാറായത്. അതിന് ശേഷം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എംടിബി നാഗരാജിനെ കാണാനെത്തി. ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് രാജി പിന്‍വലിക്കുന്നതായി മുന്‍ മന്ത്രി കൂടിയായിരുന്ന എംടിബി നാഗരാജ് പ്രഖ്യാപിച്ചത്. ഈ മാരത്തണ്‍ ചര്‍ച്ചകള്‍ക്കെല്ലാം ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമതന്‍ തയ്യാറായത്.
ദീര്‍ഘകാലം പാര്‍ട്ടിക്കായി പടപൊരുതിയവരാണെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചിരുന്നു.നാഗരാജിനൊപ്പം രാജി വച്ച കെ സുധാകറും രാജി പിന്‍വലിക്കുമെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ നാഗരാജ് പറഞ്ഞിരുന്നു. രണ്ട് പേരെ തിരിച്ചെത്തിക്കാനായതിന്‍റെ ആശ്വാസത്തില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യനേതൃത്വം ബാക്കിയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുമ്ബോഴാണ് അപ്രതീക്ഷിത തിരിച്ചടി.
Post Your Comments