ലോഡ്‌സ്: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ ഒരു റണ്‍ നേടിയതോടെയാണ് 12 വര്‍ഷം മുൻപ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധന നേടിയ റെക്കോഡ് ആണ് വില്ല്യംസണ്‍ തകർത്തത്.
ഇംഗ്ലണ്ടിനെതിരേ കളത്തിലിറങ്ങുമ്പോൾ വില്ല്യംസണ്‍ന്റെ പേരില്‍ 548 റണ്‍സുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ 30 റണ്‍സ് നേടിയതോടെ കിവീസ് ക്യാപ്റ്റന്‍ ഈ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്ന് 578 റണ്‍സ് നേടി. 2007 ലോകകപ്പില്‍ 539 റണ്‍സ് നേടിയ ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ് ആണ് ഈ റെക്കോഡില്‍ മൂന്നാമത്.
Post Your Comments