ചെന്നൈ: സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 വിക്ഷേപണത്തിന് മുന്നോടിയായി മതാ പരിശോധന പൂര്‍ത്തിയാക്കി കൗണ്ട്ഡൗണ്‍ ആരംഭിച്ചു.ഞായറാഴ്ച രാവിലെ 6.51നാണ് 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലുറപ്പിച്ച റോക്കറ്റിന്റെയും ചന്ദ്രയാന്‍ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധന നേരത്തെ, പൂര്‍ത്തിയായിരുന്നു. ഇന്നു ചേരുന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കും.
വർഷങ്ങൾക്ക് മുമ്പ് മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയ അതേ ദിവസമാണ് ഇന്ത്യയുടെ ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണവും നടക്കുക. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവുമായി കുതിക്കാനുള്ള കരുത്ത് മാക് ത്രീയ്ക്കുണ്ട്.800 കോടി രൂപ യാണ് ഇതിന്റെ ചെലവ്.
വിശദമായ ഭൂപ്രകൃതി പഠനങ്ങൾ, സമഗ്ര ധാതു വിശകലനങ്ങൾ, ചന്ദ്രോപരിതലത്തിൽ മറ്റ് നിരവധി പരീക്ഷണങ്ങൾ എന്നിവ നടത്തിക്കൊണ്ട് ചന്ദ്രന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ ദൗത്യം സഹായിക്കും.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തുകയും തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. വിക്രം എന്നാണ് ലാന്‍ഡര്‍ മോഡ്യൂളിനു നല്‍കിയിരിക്കുന്ന പേര്. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.
Post Your Comments