Latest NewsUAE

വിമാന യാത്രയില്‍ 15 വസ്തുക്കള്‍ നിരോധിച്ചു

ദുബായ്: ദുബായിയില്‍ നിന്നുള്ള വിമാന യാത്രകളില്‍ പതിനഞ്ചു വസ്തുക്കള്‍ നിരോധിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഹാന്‍ഡ് ബാഗുകളിലോ ലഗ്ഗേജ് ബാങ്കുകളിലോ അനുവദനീയമല്ല. ഇവയില്‍ ചിലത് ഇപ്പോഴും ചെക്ക്-ഇന്‍ വഴി കൊണ്ടുവരാന്‍ കഴിയുമെങ്കിലും, ദുബായ് കസ്റ്റംസും വിമാനത്താവളങ്ങളും സമാഹരിച്ച പട്ടികയിലെ ഇനങ്ങള്‍ ഒരു സാഹചര്യത്തിലും അനുവദനീയമല്ല.

പൊടികള്‍

350 മില്ലി / 12 ഔണ്‍സിനേക്കാല്‍ കൂടുതലുള്ള പൊടി പോലുള്ള വസ്തുക്കള്‍ – ഒരു സോഡ ക്യാനിന്റെ വലുപ്പത്തിലുള്ളത് പരിശോധിച്ച ബാഗേജുകളില്‍ വയ്ക്കണം, ഹാന്‍ഡ് ലഗേജില്‍ കൊണ്ടുവരാന്‍ പാടില്ല.

സ്മാര്‍ട്ട് ലഗേജുകള്‍

സ്മാര്‍ട്ട് ലഗേജുകളില്‍ ജിപിഎസ് ട്രാക്കിംഗ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ലിഥിയം ബാറ്ററികള്‍ഡ ഉപയോഗിച്ചു വരുന്നു. അതിനാല്‍ ഫോണ്‍ ചാര്‍ജറുകള്‍, ഇലക്ട്രോണിക് ലോക്കുകള്‍ തുടങ്ങിയവ വിമാനങ്ങളില്‍ തീ പിടുത്തം ഉണ്ടാക്കുന്നതിനാ കാരണമാകുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കള്‍ വിമാനത്തില്‍ നിരോധിച്ചിട്ടുണ്ട്.

ബേബി ഫുഡ്

നിങ്ങളുടെ കൈവശം കുഞ്ഞ് ഉണ്ടെങ്കില്‍ മാത്രമേ വിമാനത്തില്‍ ബേബി ഫുഡ് അനുവദിക്കുകയുള്ളൂ. കുഞ്ഞ് കൂടെയുണ്ടെങ്കില്‍ പശുവിന്റെ പാലും പാല്‍ പൊടിയും നിങ്ങള്‍ക്ക് ഹാന്‍ഡ് ബാഗില്‍ കരുതാം. കുഞ്ഞുങ്ങള്‍ക്കായുള്ള അണുവിമുക്തമാക്കിയ വെള്ളം, സോയ പാല്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

മരുന്ന്

100 മില്ലിയിലധികം മരുന്ന് നിങ്ങളുടെ കൈവശം വയ്ക്കുകയാണെങ്കില്‍ അതിന്റെ കുറിപ്പുകൂടി പ്രത്യേകം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം. അല്ലാത്തവ അനുവദനീയമല്ല.

ഒരു കുപ്പിയില്‍ കൂടുതല്‍ പെര്‍ഫ്യൂം, ക്രിക്കറ്റ് ബാറ്റ്, ചൂണ്ട, ഡ്രില്ലുകള്‍, സൂപ്പ്,
കെമിക്കലുകള്‍, ടെന്റ് നിര്‍മ്മിക്കാനുള്ള വസ്തുക്കല്‍ (ടെന്റ് പെഗ്‌സ്), ഒന്നിലധികം ലൈറ്ററുകള്‍, സൂചികള്‍, ബീച്ച് ബോളുകള്‍ എന്നിവയാണ് വൃനിരോധിച്ച് മറ്റു വസ്തുക്കള്‍.

ഒരു കാരണവശാലും ദുബായിയിലേയ്ക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത വസ്തുക്കള്‍ ചുവടെ ചേര്‍ക്കുന്നു:

-എല്ലാ മയക്കുമരുന്ന് മരുന്നുകളും.

– ചൂതാട്ട ഉപകരണങ്ങള്‍, യന്ത്രങ്ങള്‍.

– ഐവറി, കാണ്ടാമൃഗത്തിന്റെ കൊമ്പ്.

– ട്രാംമെല്‍ (മൂന്ന് പാളികളുള്ള ഫിഷിംഗ് നെറ്റ്).

– വ്യാജ കറന്‍സി.

– ഇസ്ലാമിനെതിരായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന അച്ചടി പുസ്തകങ്ങള്‍

– വേവിച്ചതും വീട്ടില്‍ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍.

– റേഡിയോകള്‍, സ്വയം പ്രതിരോധ ഉപകരണങ്ങള്‍, മൂര്‍ച്ചയുള്ള കത്തികള്‍, വാളുകള്‍.

– ആയുധങ്ങള്‍, വെടിമരുന്ന്, സൈനിക ഉപകരണങ്ങള്‍.

– പടക്കങ്ങളും സ്‌ഫോടകവസ്തുക്കളും.

– മരങ്ങള്‍, സസ്യങ്ങള്‍, മണ്ണ്

– ഉപയോഗിച്ച ടയറുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button