മേവാഡ്: ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.ഹരിയാനയിലെ മേവാഡ് ജില്ലയിലാണ് 12 വയസുകാരി പീഡനത്തിന് ഇരയായത്.
ജൂലൈ ഏഴിനാണ് പെൺകുട്ടിയെ കാണാതായത്. രാവിലെ സൈക്കിളെടുത്ത് പുറത്തേക്ക് പോയ പെൺകുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. നൂഹ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
അന്ന് രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നാല് പേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ വീണ്ടും പരാതി പോലീസിൽ പോക്സോ കേസിൽ നൽകുകയായിരുന്നു. പ്രതികളായ ഇമ്രാൻ, മൂലി, റിസ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽ കഴിയുന്ന പ്രതി, നാസയെ കാണാനാണ് പെൺകുട്ടിയ വീട്ടിൽ നിന്ന് പോയത്. ഇരുവരും സുഹൃത്തുക്കളാണ്.
Post Your Comments