ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്സിനെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഡിവില്ലിയേഴ്സ് ഏറ്റവും നീതിമാനും പ്രതിജ്ഞാബദ്ധതയുള്ളയാളുമാണെന്ന് വിരാട് കോഹ്ലി പറയുകയുണ്ടായി. എനിക്കറിയാവുന്നതിൽ ഏറ്റവും നീതിമാൻ നിങ്ങളാണു സഹോദരാ. നിങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത് ഏറെ ദൗർഭാഗ്യകരമാണ്. പക്ഷേ ഞങ്ങള്‍ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളെ വിശ്വസിക്കുന്നുവെന്ന് കോഹ്ലി വ്യക്തമാക്കി.
താങ്കളുടെ സ്വകാര്യങ്ങളിൽ ആൾക്കാർ ഇടപെട്ടതു സങ്കടകരമാണ്. താങ്കള്‍ക്കും കുടുംബത്തിനും സ്നേഹവും കരുത്തും പകരട്ടെ. ഞാനും അനുഷ്കയും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്നും കോഹ്ലി പറയുകയുണ്ടായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഡിവില്ലിയേഴ്സിനു പിന്തുണയുമായി രംഗത്തെത്തുകയുണ്ടായി.
View this post on Instagram
Post Your Comments