Latest NewsKerala

ട്രൈബല്‍ വകുപ്പ് നോക്കുകുത്തിയാകുന്നു; ആദിവാസി കോളനികളില്‍ പടര്‍ന്നു പിടിച്ച് പകര്‍ച്ചവ്യാധികള്‍

മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന ളാഹക്കടുത്തെ കോളനിയിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത്

പത്തനംതിട്ട: ശബരിമലയിലെ വനമേഖലയില്‍ കഴിയുന്ന ആദിവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. കുട്ടികളില്‍ മിക്കവര്‍ക്കും ചൊറിയും ചിരങ്ങും വന്ന് ശരീരത്തില്‍ വൃണങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ്. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ട്രൈബല്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു. മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന ളാഹക്കടുത്തെ കോളനിയിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത്.

കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചൊറിയും ചിരങ്ങും വന്നിട്ടുണ്ട്. മൂന്ന് മാസമായി അസുഖം പിടിപെട്ടിട്ടെന്നും എന്നാല്‍ ആദിവാസികളുടെ ക്ഷേമം തിരക്കേണ്ട ട്രൈബല്‍ പ്രമോട്ടര്‍മാരോ ഡോക്ടര്‍മാരോ ഇവിടേക്ക് വന്നിട്ടില്ലെന്നും കോളനി നിവാസികള്‍ പറയുന്നു. മുമ്പ് പുറത്ത് നിന്നുള്ള മെഡിക്കല്‍ സംഘം വന്ന് കോളനികളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒരു വിഭാഗം നാട്ടുകാര്‍ ഇതിനെതിരെ രംഗത്തെത്തുകയും മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനം തടയുകയുമായിരുന്നു.

കുട്ടികളുള്‍ ഉള്‍പ്പടെ അന്തി ഉറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിമറച്ച കുടിലിന്റെ നിലത്ത് കിടന്നാണ്. രോഗം വരാനും വളരെ വേഗം പടര്‍ന്നു പിടിക്കാനും ഇതും കാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ആദിവാസി കുടുംബങ്ങള്‍ വെള്ളത്തിന്റെ ലഭ്യത നോക്കി വാസസ്ഥലം ഇടയ്ക്കിടെ മാറുന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്തുന്നതിന് തടസ്സമാകുന്നുണ്ട്. അതസമയം, പകര്‍ച്ച വ്യാധി പടരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ജില്ലാ ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button