News

വെള്ളപ്പാണ്ടിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇവ

 

തൊലിപ്പുറത്തെ നിറവ്യത്യാസം തന്നെയാണ് പ്രധാന ലക്ഷണം. വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം ആദ്യം കാണപ്പെടുന്നത്. എന്നാല്‍ ഈ ഭാഗത്തിന് ചുറ്റുമുള്ള ചര്‍മ്മം സാധാരണ നിറത്തില്‍ തന്നെ കാണപ്പെടാറുണ്ട്. ശരീരത്തില്‍ പല മാതൃകകളില്‍ വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ ഒരു ഭാഗത്ത് മാത്രമോ കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിച്ചോ ശരീരമാസകലം പടര്‍ന്നോ ഇതു കാണപ്പെടാം. വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ വെള്ളപ്പാണ്ട് ബാധിക്കാം.

അറിയാം വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങള്‍…

ചര്‍മ്മത്തിലെ നിറവ്യത്യാസം, വെള്ള നിറത്തില്‍ ചര്‍മ്മത്തില്‍ പാടും അതിനെചുറ്റി സ്വാഭാവിക നിറത്തിലുള്ള ചര്‍മ്മവുമാണ് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണം. തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയും ലക്ഷണങ്ങളാകാം. പാടുകളില്‍ വെളുത്തനിറമുള്ള രോമങ്ങളും ചിലപ്പോള്‍ കാണാം.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ രോഗം ഉണ്ടെന്ന് സ്വയം ഉറപ്പിക്കാതെ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്.

ചികിത്സ…

മരുന്ന് ഉപയോഗിച്ചും, ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. ‘മെലനോസൈറ്റ്’ കോശങ്ങളെ മാറ്റിവയ്ക്കുന്നതാണ് പുതിയ ചികിത്സാരീതി.

 

 

shortlink

Related Articles

Post Your Comments


Back to top button