![](/wp-content/uploads/2019/07/https___specials-images.forbesimg.com_imageserve_be831a306022462b99ef67743d246ac9_960x0-e1562995478824.jpg)
ദോഹ: ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന അവകാശവാദവുമായി ബ്രിട്ടന്‍ രംഗത്തെത്തി. എന്നാല്‍, ബ്രിട്ടന്റെ ആരോപണം ഇറാന്‍ ശക്തമായി നിഷേധിച്ചു.
സംഘര്‍ഷഭരിതമായ അബു മുസ മേഖലയില്‍ ഇറാന്റെ കടല്‍സംരക്ഷണസേനയുടെ മൂന്ന് ബോട്ട് ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വലയംവച്ചെന്നും തുണയ്ക്കെത്തിയ എത്തിയ ബ്രിട്ടീഷ് പടക്കപ്പലില്‍നിന്നുള്ള സൈനികസഹായം ലഭിച്ചതിനാല്‍ തടസ്സമില്ലാതെ നീങ്ങാനായെന്നും എന്നാല്‍ പരസ്പരം വെടിയുതിര്‍ത്തിട്ടില്ലെന്നുമാണ് ബ്രിട്ടീഷ് സേനയുടെ അവകാശവാദം. ഗള്‍ഫ് തീരം വിടുംവരെ ബ്രിട്ടീഷ് എണ്ണടാങ്കറിനു പുറകെ എച്ച്എംഎസ് മണ്‍ട്രോസ് എന്ന പടക്കപ്പല്‍ സഞ്ചരിക്കുകയായിരുന്നു. സംഭവസമയത്ത് അമേരിക്കന്‍ യുദ്ധവിമാനം മേഖലയിലെത്തിയെന്ന് അമേരിക്കന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവകരാറില്‍നിന്ന് പിന്‍വാങ്ങിയ ഇറാനുമായി ഫ്രാന്‍സ് സമവായ ചര്‍ച്ച നടത്തുന്നതിനിടെയാണ് ബ്രിട്ടനും അമേരിക്കയും പ്രകോപനപരമായ പ്രചാരണം നടത്തുന്നത്. ?ഗള്‍ഫ് മേഖലയില്‍ സൈനികസാനിധ്യം അമേരിക്ക ശക്തമാക്കിവരികയാണ്. ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണമൊരുക്കാനെന്ന പേരില്‍ സമുദ്രസൈനികമുന്നണി രൂപീകരിക്കാനും നീക്കമുണ്ട്.
Post Your Comments