തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ ഒളിവിലാണെന്ന് പോലീസ്. കേസിലെ ഏഴ് പ്രതികളും ഒളുവിലാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കൂടാതെ ബന്ധു വീടുകളിലും പരിശോധന നടത്തി. ഇവിടെ നിന്നും പ്രതികളെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ കീഴടങ്ങാന്‍ ഇടയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രതികളാണ്.
Post Your Comments