ഝാര്‍ഖണ്ഡ്: ഇരട്ട കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് രണ്ട് ആദിവാസി കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ലത്തേഹാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 11 വയസ്സുള്ള ആണ്‍കുട്ടിയും 10 വയസ്സുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് പിടികൂടിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
2009ല്‍ കുടുംബകലഹത്തെ തുടര്‍ന്ന് അമ്മാവനേയും ബന്ധുവിനേയും കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയതായിരുന്നു. 35 കാരനായ ഇയാളുടെ വീടിന്റെ വളപ്പില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടികളുടെ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ദുര്‍മന്ത്രവാദമോ നരഹത്യയോ ആയിരിക്കാമെന്ന സംശയത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ പോലീസിന്റെ് അനേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വീടിനോട് ചേര്‍ന്ന് ചെറിയ ഒരു കട നടത്തുകയാണ് പ്രതി. ബുധനാഴ്ച രാത്രിയോടെ കടയിലെത്തിയ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം അതുവഴി വന്ന ആണ്‍കുട്ടി അബദ്ധവശാല്‍ ഈ രംഗം കണ്ടു. ഇതോടെ രണ്ടു കുട്ടികളെയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവ് കോടാലികൊണ്ട് കുട്ടികളുടെ കഴുത്ത് വെട്ടിമുറിക്കുകയായിരുന്നു. കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ അറുത്തുമാറ്റിയ തല വീടിനു സമീപത്തുനിന്നും കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ തല എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇയാള്‍ ആദ്യം പറയാന്‍ തയ്യാറായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മതാചാരപ്രകാരമുള്ള സംസ്കാരവും നടത്തിയതായി പോലീസ് അറിയിച്ചു.
Post Your Comments