ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽനിന്നു ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണിയുടെ വിരമിക്കൽ ആയിരുന്നു ക്രിക്കറ്റ് ആരാധകരുടെ ചർച്ചാവിഷയം. ധോണിക്ക് വിരമിക്കാൻ സമയമായെന്ന് ചിലർ പറയുമ്പോഴും മറ്റ് ചിലർ ഇതിനെതിരെ വാദിക്കുകയാണ്. ഇതിനിടെ ധോണിക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സ്റ്റീവ് വോ. ന്യൂസീലൻഡിനെതിരെ റണ്ണൗട്ടായി പുറത്തുപോയിരുന്നില്ലെങ്കിൽ ധോണി കളി ജയിപ്പിച്ചേനെയെന്ന് സ്റ്റീവ് വോ വ്യക്തമാക്കുകയുണ്ടായി.
മധ്യനിരയിൽ ധോണിയുള്ളപ്പോൾ അദ്ദേഹം നിങ്ങൾക്ക് അവസരങ്ങൾ നൽകുന്നു. ധോണിയില്‍ ഇപ്പോഴും എനിക്കു വിശ്വാസമുണ്ട്. ധോണി ഒരു നല്ല കളിക്കാരനല്ലായിരുന്നെങ്കിൽ അദ്ദേഹം എന്താണു ചെയ്യുന്നതെന്നു നിങ്ങൾ സംശയിക്കില്ലായിരുന്നുവെന്നും സ്റ്റീവ് വോ പറയുകയുണ്ടായി. ന്യൂസീലൻഡിനെതിരായ മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കു പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും വോ പറഞ്ഞു.
Post Your Comments