തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ.പ്രകോപനമില്ലാതെ നടന്ന അക്രമമാണ് ഇന്നലെ നടന്നത്. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഹസൻ ആവശ്യപ്പെട്ടു.
കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹസൻ. അഖിൽ അപകടനില തരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കോളേജിനെ കലാപ ഭൂമിയാക്കി മാറ്റുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കോളേജിൽ മാരകായുധങ്ങൾ സൂക്ഷിക്കുന്നുണ്ട്. കോളേജിൽ കോടിയേരി ബാലകൃഷ്ണനെ പ്രിൻസിപ്പലാക്കണം.
അതേസമയം കോളേജിലുണ്ടായ അക്രമം കേരളത്തിന് ആകെ നാണക്കേടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് പ്രതികൾ ഒളിവിൽ പോകുന്നത്. ഗുണ്ടായിസത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറുന്നുവെന്നും മുരളീധരൻ പറഞ്ഞു.
മയക്കുമരുന്ന് കൈമാറാനുള്ള കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറിയെന്ന് ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ പറഞ്ഞു. തെറ്റായ കാര്യങ്ങൾക്ക് പ്രിൻസിപ്പൽ ഒത്താശ ചെയ്ത് കൊടുക്കുകയാണ്. പൊലീസ് കൈകെട്ടി നിൽക്കുകയാണ്. ഗുണ്ടായിസത്തിന് കൂട്ട് നിൽക്കുന്നവർക്ക് മാത്രമാണ് പ്രവർത്തന സ്വാതന്ത്ര്യമുള്ളതെന്നും രാജഗോപാൽ പറഞ്ഞു.
Post Your Comments