
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തില്‍ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിന ആക്രമിച്ചത് ആസൂത്രിതമായാണെന്ന് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നത്. കുത്തിയതിനു പിന്നില്‍ വിദ്വേഷമാണെന്നും അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണെന്നും എഫ്‌ഐആറില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെന്നും ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി.
Post Your Comments