തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐയ്ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കെയാണ് പാര്‍ട്ടി കേസില്‍ അനുനയന നീക്കം നടത്തിയെന്ന് അഖിലിന്റെ അച്ഛന് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാദം തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. കേസില്‍ നിന്നും പിന്മാറാന് അഖിലിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ അഖിലിന്റെ അച്ഛന്റെ വാദം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിലിന്റെ സുഹൃത്ത് ജിതിന്.
കേസ് ഒതുക്കാന്‍ എസ്എഫ്ഐ ജില്ലാ നേതൃത്വം ഇടപെട്ടെന്ന് ജിതിന് പറഞ്ഞു. ഇന്നലെ തന്നെ എസ്എഫ്ഐ ജില്ലാ നേതൃത്വം സംഭവത്തില്‍ ഇടപെട്ടെന്നും, ജില്ലാ പ്രസിഡന്റ് അടക്കം ഇക്കാര്യം സംസാരിച്ചുവെന്നും ജിതിന് പറഞ്ഞു. അതേസമയം പാര്‍ട്ടിക്കെതിരെ മൊഴി നല്കുന്നതില് ജീവനില്‍ ഭയം ഉണ്ടെന്നും ജിതിന് പറഞ്ഞു.
Post Your Comments