CricketLatest News

ലോകകപ്പ് പരാജയം; സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണിയില്‍

ലണ്ടന്‍: വേൾഡ് കപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ പുറത്തായതിനു പിന്നാലെ ടീമിന്റെ സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണി നേരിടുന്നു.

പരിശീലക സംഘത്തിന്റെ കാലാവധി നീട്ടി നൽകാനൊരുങ്ങുകയാണ് ബി.സി.സി.ഐ. രവി ശാസ്ത്രി നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ കാലാവധി ലോകകപ്പോടെ അവസാനിക്കുമെങ്കിലും ഇവര്‍ക്ക് 45 ദിവസം കൂടി ബി.സി.സി.ഐ കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്.

ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പരിക്കേറ്റ് ടീമിന് പുറത്താകുന്നതിന് തൊട്ടുമുന്‍പുവരെ താരം ഫിറ്റായിരുന്നുവെന്നാണ് ബംഗാര്‍ അറിയിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ ഇടയ്ക്കിടെ താരങ്ങളെ മാറ്റി പരീക്ഷിക്കുന്നത് ലോകകപ്പില്‍ മാത്രമല്ല കഴിഞ്ഞ കുറേക്കാലമായി ടീമിന് തലവേദനയാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തുന്നതില്‍ ബംഗാര്‍ പരാജയപ്പെട്ടുവെന്നും ഒരു മുതിര്‍ന്ന ബി.സി.സി.ഐ അംഗം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ബംഗാറിന് തിരിച്ചടിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button