Latest NewsInternational

വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു

ഹോനോലുലു: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. വാന്‍കോവറില്‍നിന്ന് സിഡ്നിയിലേക്ക് 269 യാത്രക്കാരും 15 ജീവനക്കാരുമായി പറന്ന എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. 37 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്. വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയും ഇറക്കി. പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കുകയും ചെയ്തു.

36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍പെട്ടത്. വലിയ കുലുക്കം സംഭവിക്കുകയും യാത്രക്കാര്‍ സീറ്റില്‍നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയിടിക്കുകയും ചെയ്തു. സീലിങ്ങില്‍തലഇടിച്ചാണ് മിക്കയാത്രക്കാര്‍ക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. യാത്ര തടസപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയതായും എയര്‍കാനഡ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button