യൂണിവേഴ്‌സിറ്റി കോളജിലെ ആക്രമണം വ്യക്തിപരമായ വിഷയമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. സംഭവത്തില്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. നാളെ അവര്‍ എസ്.എഫ്.ഐയുടെ ഭാഗമായിട്ട് ഉണ്ടാകില്ല. പൊലീസ് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സച്ചിന്‍ പറഞ്ഞു.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പുതുമയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കാലാകാലങ്ങളായി ഉണ്ടാവുന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം. നിയമത്തിന്റെ നൂലാമാലകള്‍ ഉള്ളതു കൊണ്ടാണ് ശിക്ഷ നടപടികള്‍ നീണ്ടുപോവുന്നതെന്നും കാനം പറഞ്ഞു.
Post Your Comments