തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു.എസ്എഫ്ഐ പ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നാം വർഷ ബിഎ വിദ്യാർത്ഥി അഖിലിന് കുത്തേറ്റിരുന്നു.
എസ് എഫ് ഐക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എസ് എഫ് ഐ യൂണിറ്റുകാർ പറയുന്നതുപോലെ ചെയ്തില്ലെന്നിൽ ഇത്തരത്തിൽ ഉപദ്രവം ഉണ്ടാകുമെന്നും യൂണിറ്റ് പിരിച്ചുവിടണമെന്നും കുട്ടികൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു.
മാധ്യങ്ങൾ പുറത്തുപോകണമെന്ന് കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രവേശന തിരക്കിലായതിനാൽ എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും കാര്യം വ്യക്തമായശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ എസ്എഫ്ഐ പ്രവർത്തകർ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. അതിനാൽ മാധ്യമ പ്രവർത്തകരെ തടയുകയായിരുന്നു.
രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. അഖിൽ മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയതാണ് പ്രശ്‌നത്തിന് തുടക്കമായതെന്ന് മറ്റ് വിദ്യാർത്ഥികൾ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ തല്ലുകയും തറയിലൂടെ വലിച്ചിഴച്ചെന്നും കുട്ടികൾ പറഞ്ഞു.
പരിക്കേറ്റ അഖിലിലെ ജനറൽ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റി. അഖിലിന്റെ നെഞ്ചിൽ രണ്ടുകുത്തുകളാണ് ഏറ്റിരിക്കുന്നത്. എന്നാൽ കുത്ത് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ആറ്റുകാല്‍ സ്വദേശിയാണ് പരുക്കേറ്റ അഖില്‍. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
Post Your Comments