Latest NewsIndia

ആർഎസ്എസ് ശാഖ ചേരുന്നതിനിടെ സംഘർഷം : പ്രവർത്തകർക്ക് പരിക്കേറ്റു.

ജയ്‌പൂർ: ആർഎസ്എസ് ശാഖയ്ക്ക് നേരെയുണ്ടായ ആക്രമണം. രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. ശാഖയിൽ പങ്കെടുക്കാനെത്തിയ ചില പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ പത്തിനായിരുന്നു സംഭവം. ബുണ്ടിയിലെ ഒരു പാർക്കിൽ ആർഎസ്എസ് ശാഖ ചേരവെ ഇവിടെയുണ്ടായിരുന്ന ചിലരും ആർഎസ്എസ് ശാഖയിൽ പങ്കെടുക്കാനെത്തിയവരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഉടൻ സ്ഥലത്തെത്തി. സംഘർഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം ശാഖയിൽ പങ്കെടുക്കാനെത്തിയ ചില പ്രവർത്തകർക്ക് പരിക്കേറ്റതായും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആർഎസ്എസ് പ്രവർത്തകർ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ പാർക്കിൽ ശാഖ ചേരാനെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന ചിലർ തങ്ങളെ അസഭ്യം പറയുകയും പിന്നീട് ആക്രമിക്കുകയായിരുന്നുവെന്നും ഒരു ആർഎസ്എസ് പ്രവർത്തകൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button