ലോകകപ്പ് സെമിയിൽ എം.എസ് ധോണിയെ ഏഴാം സ്ഥാനത്തിറക്കിയ തീരുമാനത്തെ ന്യായീകരിച്ച് കോച്ച് രവിശാസ്ത്രി. ധോണിയുടെ അനുഭവം അവസാനം വരെ ടീമിന് ആവശ്യമാണെന്നും അതിനാലാണ് ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം അദ്ദേഹത്തെ അയച്ചതെന്നും ശാസ്ത്രി പറയുകയുണ്ടായി. ടീമിന്റെ തീരുമാനമായിരുന്നു അത്. എല്ലാവരും അതിനോടൊപ്പമുണ്ടായിരുന്നു. ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങുകയും പുറത്താകുകയും ചെയ്താല്‍ സ്കോര്‍ പിന്തുടരല്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷറാണ് അദ്ദേഹം. അദ്ദേഹത്തെ ആ രീതിയില്‍ ഉപയോഗിക്കാതിരിക്കുന്നത് കുറ്റകരമാണ്. ടീമിന് മുഴുവന്‍ ഇക്കാര്യം വ്യക്തമാണ്. റണ്ണൗട്ടില്ലായിരുന്നെങ്കില്‍ വിജയത്തിലേക്കുള്ള എല്ലാ കണക്കുകൂട്ടലുകള്‍ ധോണിയുടെ തലക്കകത്തുണ്ടായിരുന്നെന്ന് ഞാന്‍ കരുതുന്നു. ഏത് പന്ത് അടിക്കണമെന്നത് ധോണിക്കറിയാം. ധോണിയുടെ മസ്തിഷ്കം ടിക്ക് ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാം. അത് ചെയ്യാന്‍ ധോണി തീവ്രമായി ആഗ്രഹിച്ചു. ധോണിയുടെ മുഖത്ത് അത് പ്രകടമായിരുന്നുവെന്നും കാണാൻ കഴിയുമായിരുന്നുവെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
Post Your Comments