
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അനുവദിക്കാന്‍ 11 ദിവസം കൊണ്ട് കഴിയുന്നുണ്ടെന്ന് വ്യക്തമാക്കി വി. മുരളീധരന്. ലോക്സഭയിലാണ് വി. മുരളീധരൻ ഇക്കാര്യം അറിയിച്ചത്. തത്കാല അപേക്ഷകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പോലീസ് പരിശോധനയ്ക്ക് പ്രത്യേക അപേക്ഷഫോം രാജ്യത്തെ 731 ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ ലഭിക്കും. മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments