Latest NewsGulf

വിദേശ അക്കൗണ്ടുമാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും; പിടിമുറുക്കി സൗദി തൊഴിൽ മന്ത്രാലയം

വ്യാജ സർട്ടിഫിക്കറ്റുകളും , തൊഴിൽ സർട്ടിഫിക്കറ്റുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം

സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിദേശികൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാക്കി സൗദി തൊഴിൽ മന്ത്രാലയം ഉത്തരവ് . ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളും , തൊഴിൽ സർട്ടിഫിക്കറ്റുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം .

സൗദിയിൽ നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാതവർക്ക് ഇഖാമ അടക്കമുള്ളവ ലഭ്യമല്ല. അതേ രീതിയിൽ വിദേശ അക്കൗണ്ടുമാരുടെ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരുകയാണ് ലക്ഷ്യം.

സൗദി തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. സൌദിയിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൌണ്ട് ഓര്‍ഗനൈസേഷനുമായി (SOCPA) സഹകരിച്ചാണ് പദ്ധതി. അക്കൌണ്ടിങ് ഓഡിറ്റിങ് മേഖലയില്‍ ഭാവിയിലെ പരിഷ്കരണം കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി. പതിനായിരത്തോളം ഉയര്‍ന്ന് അക്കൌണ്ടിങ് തസ്തികകള്‍ രാജ്യത്തുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. ഇതില്‍ പകുതിയോളം പേര്‍ വിദേശികളാണ്.

എന്നാൽ നിലവില്‍ 1972 പേര്‍ അക്കൌണ്ടന്റ് ജോലിക്കായുള്ള രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ 55 പേര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ പുതിയ പരിഷ്കാരം ഉടന്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button