ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ കേസിൽ പ്രതികൾക്കെതിരെ കേസെടുത്ത പഞ്ചാബ് പോലീസ് ചുമത്തിയത് ദുർബലമായ വകുപ്പുകളെന്ന് റിപ്പോർട്ടുകൾ. ഇവർക്കെതിരെ 200 രൂപ പിഴയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പഞ്ചാബ് ഡിജിപിക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംഭവത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അന്വേഷണം നിർത്തിവയ്ക്കാനും തെളിവുകൾ സംരക്ഷിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
സുരക്ഷാവീഴ്ച സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്നും അന്വേഷണ സമതിയെ സുപ്രീം കോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചാബ് രജിസ്ട്രാർ ജനറൽ, ഇതു സംബന്ധിച്ച രേഖകൾ സൂക്ഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments