ന്യൂഡല്‍ഹി: ബോട്ടില്‍ ക്യാപ് ചലഞ്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുപ്പി താഴെപ്പോവുകയോ ഉടഞ്ഞുപോവുകയോ ചെയ്യാതെ കുപ്പിയുടെ അടപ്പ് കാലുകൊണ്ട് പ്രത്യേക രീതിയില്‍ തൊഴിച്ച് തെറിപ്പിക്കുന്നതാണ് ചലഞ്ച്. ഇപ്പോൾ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവും ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സേ നോ ടു ഡ്രഗ്‌സ്, ഗെറ്റ് റെഡി ഫോര്‍ ഫിറ്റ് ഇന്ത്യ കാമ്പയിന്‍ എന്നീ വാചകങ്ങള്‍ കുറിച്ചാണ് റിജിജു ചലഞ്ചിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments