ബെംഗുളൂരു: കര്‍ണാടകത്തില്‍ രാജിഭീഷണി മുഴക്കിയ വനിതാ എം.എല്‍.എ.യെ കോണ്‍ഗ്രസ്. എംഎല്‍എയുടെ ഭര്‍ത്താവിന് സ്ഥലംമാറ്റം നല്‍കിക്കൊണ്ടാണ് പാര്‍ട്ടി നേതൃത്വം എംഎല്‍എയെ അനുനയിപ്പിച്ചത്. ഖാനാപുരയില്‍നിന്നുള്ള പാര്‍ട്ടി എം.എല്‍.എ ആയ അഞ്ജലി നിംബാല്‍ക്കറാണ് ഭര്‍ത്താവിന് സ്ഥലംമാറ്റം ലഭിച്ചതോടെ രാജി തീരുമാനം മാറ്റിയത്.
സംസ്ഥാന പോലീസ് സി.ഐ.ഡി. വിഭാഗം ഐ.ജിയായിരുന്ന ഹേമന്ത് നിംബാല്‍ക്കര്‍ ആണ്‍ അഞ്ജലിുടെ ഭര്‍ത്താവ്. ഇദ്ദേഹത്തിന് അഴിമതിവിരുദ്ധ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റം നല്‍കിയത്. വ്യാഴാഴ്ച രാജിവെക്കാനാണ് അഞ്ജലി പദ്ധതിയിട്ടിരുന്നത്. ബുധനാഴ്ച വൈകീട്ടുവരെ രാജിഭീഷണി മുഴക്കിയിരുന്നു.
ഭര്‍ത്താവിന് സ്ഥലംമാറ്റംവേണമെന്ന് അഞ്ജലി നേരത്തേ ആവശ്യപ്പെട്ടിരുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നിംബാല്‍ക്കര്‍ മാറിയ ഒഴിവില്‍ സി.ഐ.ഡി.യിലേക്ക് എം. ചന്ദ്രശേഖറെ നിയമിച്ചു. ഇദ്ദേഹം നിലവില്‍ അഴിമതിവിരുദ്ധ ബ്യൂറോയില്‍ ഐ.ജി. ആണ്.
Post Your Comments