MollywoodLatest NewsKeralaCinema

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള   സംസ്ഥാന പുരസ്‌കാരം ഏഴു തവണ നേടിയിട്ടുണ്ട്. 75 സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

നിശ്ചല ഛായാഗ്രാഹകനായി പ്രൊഫഷണൽ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിന്‍റെ അസോസിയേറ്റായി പ്രവർത്തിച്ചു. ദേശാടനം, കരുണം, കളിയാട്ടം, നാല് പെണ്ണുങ്ങൾ എന്നതടക്കം നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു എം ജെ രാധാകൃഷ്ണൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button