ചെർപ്പുളശേരി: 18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിൽ ചേർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷഹനാസ് ബാബുവാണ് മുസ്ലിം ലീഗിൽ ചേർന്നത്. പാർട്ടിയെ ഒരു കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുകയാണ് നേതൃത്വമെന്നും പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ബ്രാഞ്ചിന് കീഴിലുള്ള രണ്ട് വാർഡുകളിലെയും പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിച്ചത് തന്നെ അറിയിക്കാതെയാണ്. ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകനായി തുടരുമെന്നും ഷഹനാസ് ബാബു അറിയിച്ചു.
Post Your Comments