റാസ് അൽ ഖൈമ : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. റാസ് അൽ ഖൈമ യ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തൊഴിലാളികളുമായി സഞ്ചരിച്ച ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ റോഡിൽ നിന്ന് തെന്നി മറിഞ്ഞായിരുന്നു അപകടമെന്ന് റാസൽഖൈമ പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. 31 പേർക്കാണ് പരിക്കേറ്റത് ഉടൻ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയതായി റാക് പൊലീസ് സെൻട്രൽ ഓപറേഷൻസ് റൂം ഡയറക്ടർ ജനറൽ ബ്രി.മുഹമ്മദ് സഈദ് അൽ ഹുമൈദ് അറിയിച്ചു. മരിച്ചവരും പരുക്കേറ്റവരുമെല്ലാം ഏഷ്യൻ തൊഴിലാളികളാണ് എന്നാൽ ഇവർ ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments