പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായ V15യെ വിപണിയിൽ നിന്നും ബജാജ് പിന്‍വലിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ V15യുണ്ടെങ്കിലും വാഹനത്തിന്റെ നിര്‍മ്മാണം ബജാജ് നിര്‍ത്തി എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൈക്കിന്റെ വില്‍പ്പന വളരെ മോശമാണ്. അതോടൊപ്പം തന്നെ പുതിയ സുരക്ഷാ ചട്ട പ്രകാരം 150 സിസിയും അതിന് മുകളിലുമുള്ള ഇരുചക്ര വാഹനത്തിനെല്ലാം ABS സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു.
ഈ സംവിധാനവും V15 -ല്‍ ബജാജ് ഉൾപ്പെടുത്തിയിരുന്നില്ല. ഇത് കാരണം വാഹനത്തിന് നിര്‍മ്മാണം ബജാജ് നിര്‍ത്തി വച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്കിന് 65,626 രൂപയാണ് എക്സ്-ഷോറൂം വില. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം V15 -നെ പുതുക്കിയാല്‍ വില ഉയരും. അതിനാല്‍ തങ്ങളുടെ കൂടുതല്‍ വിജയകരമായ പള്‍സര്‍ നിരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് V15 -നെ പിന് വലിക്കാനുള്ള് തീരുമാനത്തിലാണ് ബജാജ്.
Post Your Comments