വാഷിങ്ടണ്‍> അന്താരാഷ്ട്ര വ്യാപാരമേഖലയിലെ ഇന്ത്യന്‍ നിലപാടുകളെ ശക്തമായി എതിര്‍ത്ത് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ”അമിതനികുതി’ ചുമത്തുന്ന ഇന്ത്യന്‍ നീക്കം അനുവദിക്കാനാകില്ലെന്ന് ട്രംപ് ട്വിറ്ററില്‍ ഭീഷണി മുഴക്കി.
ഒസാക്കയില്‍ ജി20 ഉച്ചകോടിക്കിടെ ട്രംപുമായി സൗഹൃദം പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അനുനയനീക്കമൊന്നും ഫലംകണ്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്വീറ്റ്. ജപ്പാനില്‍വച്ച് മോഡിയെ കാണുന്നതിന് തൊട്ടുമുമ്പും ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു.
വ്യാപാരമേഖലയില്‍ ഇന്ത്യക്ക് നല്‍കിയിരുന്ന മുന്‍ഗണനാപദവി നേരത്തെ അമേരിക്ക റദ്ദാക്കിയിരുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ നികുതിയിളവ് നല്‍കണമെന്നാണ് സമ്മര്‍ദം.തൊഴില്‍-വ്യാപാര നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന അമേരിക്കന്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് പൂര്‍ണമായി എന്‍ഡിഎ സര്‍ക്കാര്‍ വഴങ്ങിയെങ്കിലും കൂടുതല്‍ ഇളവുകള്‍ക്കായുള്ള സമ്മര്‍ദമാണ് ട്രംപ് ചെലുത്തുന്നത്.
Post Your Comments