ന്യൂ ഡൽഹി: ഒറ്റ ചാര്‍ജ്ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന കോനയ്‍ക്ക് പിന്നാലെ അമ്പരപ്പിക്കുന്ന റേഞ്ചിലുള്ള പുതിയൊരു വാഹനത്തെക്കൂടി ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. 1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഈ കരുത്തന്റെ പേരാണ് നെക്‌സോ.
കൊറിയന്‍ വിപണിയിലുള്ള നെക്‌സോ എഫ്‌സിവിയെയാണ് കമ്പനി ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്നത്. കൊറിയന്‍ നിരത്തിലുള്ള നെക്‌സോയുടെ റേഞ്ച് 800 കിലോമീറ്ററാണ്. എന്നാല്‍, ഇന്ത്യയിലെത്തുമ്പോള്‍ ഇതിന് 1000 കിലോമീറ്റര്‍ ലഭിക്കുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.
നെക്‌സോ എസ്‌യുവി 161 ബിഎച്ച്പി പരമാവധി കരുത്തും 395 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് വെറും 9.2 സെക്കന്‍ഡ് മാത്രം മതി വാഹനത്തിന്.
Post Your Comments