കാബൂൾ: ലോകകപ്പ് ടൂർണമെന്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ ബൗളർ അഫ്താബ് ആലത്തിന് ഒരു വർഷത്തെ വിലക്ക്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡാണ് താരത്തിനു വിലക്ക് ഏർപ്പെടുത്തിയത്.
ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റിൽനിന്നും താരത്തെ ഒരു വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചു. ലോകകപ്പിനിടെ ആലത്തിനെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
സതാംപ്ടണിൽ ടീം താമസിച്ച ഹോട്ടലിൽ ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് താരത്തിനെതിരെ നപടി ഉണ്ടാകാൻ കാരണമെന്നാണ് വിവരം. എന്നാൽ, പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഇത് സംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടില്ല
Post Your Comments