
കാബൂൾ: അഫ്ഗാൻ എംബസിയിലേക്ക് അബദ്ധത്തിൽ പണം നിക്ഷേപിച്ച് ഭീകരസംഘടനയായ താലിബാൻ. ഏതാണ്ട് എട്ടു ലക്ഷം യു.എസ് ഡോളറാണ് അക്കൗണ്ട് മാറി നിക്ഷേപിക്കപ്പെട്ടത്.
റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതു പ്രകാരം, അഫ്ഗാനിസ്ഥാന്റെ മുൻ പ്രസിഡന്റായ അഷ്റഫ് ഗനിയുടെ സർക്കാറിന് കൈമാറാനുള്ള പണമായിരുന്നു ഇത്. അതിനു പകരം, താജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ എംബസിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. അബദ്ധം പറ്റിയതറിഞ്ഞ താലിബാൻ, താജിക്കിസ്ഥാൻ സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ, പണം തിരിച്ചു നൽകാനാവില്ല എന്നായിരുന്നു സർക്കാർ പ്രതിനിധികളുടെ ഉത്തരം.
Post Your Comments