
വയനാട്: ചരക്ക് ലോറിയിടിച്ച് മുത്തങ്ങയിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ഇന്ന് വൈകീട്ട് ഉൾവനത്തിൽ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു.
അധികൃതർ പരിക്കേറ്റ ആനയ്ക്ക് ഇന്നലെ ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോൾ ലോറിയുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.
അപകടത്തില്‍ ആനയുടെ മുന്നിലെ വലതുകാലിന് സാരമായി പരുക്കേല്‍ക്കുകയും വാരിയെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ പാതയോരത്ത് വീണുപോയ ആന പിന്നീട് കാട്ടിലേക്ക് നീങ്ങിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വനംവകുപ്പ് പരിക്കേറ്റ ആനയക്ക് സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുകയും പിന്നീട് മയക്കുവെടിവച്ച് പിടികൂടി പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. എ സിഎഫ് അജിത് കെ രാമന്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുൺ സക്കറിയ എിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ ചികില്‍സച്ചത്.
Post Your Comments