മാഞ്ചസ്റ്റര്‍: പ്രതീക്ഷകൾ തകിടം മറിഞ്ഞപ്പോൾ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനൽ കൈവിട്ടു. എന്നാൽ അപ്പോഴും ആരാധകരുടെ മനസില്‍ ഇടം നേടിയത് രവീന്ദ്ര ജഡേജയായിരുന്നു. യഥാർത്ഥത്തിൽ കീവീസിനെതിരെ അദ്ദേഹം പുറത്തെടുത്തത് ശരിക്കുമൊരു വണ്‍മാന്‍ ഷോ തന്നെയായിരുന്നു.
തോൽവി ഉറപ്പായ നിമിഷത്തില്‍ പൊലും പോരാടി 59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സ് നേടിയാണ് പുറത്തായത്. ഈ ലോകകപ്പില്‍ 41 റണ്‍സാണ് ജഡേജ സേവ് ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഫോമില്‍ ബാറ്റു ചെയ്ത റോസ് ടെയ്‌ലറെ ഒരു ഡയറക്ട് ത്രോയിലൂടെ പുറത്താക്കിയ ജഡേജ അധികം വൈകാതെ ടോം ലഥാമിനെ ബൗണ്ടറി ലൈനിനു സമീപത്തു നിന്നും മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തിരുന്നു.
2019 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സേവ് ചെയ്ത താരം രവീന്ദ്ര ജഡേജയാണ്. സര്‍ക്കിളിനുള്ളില്‍ 24 റണ്‍സ് തടുത്തിട്ടപ്പോള്‍ ബൗണ്ടറിയില്‍ 17 റണ്‍സും താരം ഇന്ത്യക്കായി സേവ് ചെയ്തു.
Post Your Comments